പോയസ് ഗാര്‍ഡന്റെ അവകാശത്തിനായി തമ്മില്‍ തല്ലോ…? പോയസ് ഗാര്‍ഡനിലെത്തിയ ദീപയെ ദിനകരന്റെ അനുയായിക്കള്‍ തടഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing പോയസ് ഗാര്‍ഡന്റെ അവകാശത്തിനായി തമ്മില്‍ തല്ലോ…? പോയസ് ഗാര്‍ഡനിലെത്തിയ ദീപയെ ദിനകരന്റെ അനുയായിക്കള്‍ തടഞ്ഞു.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ സംഘര്‍ഷം. ജയലളിതയുടെ സഹോദരപുത്രി ദീപ പോയസ് ഗാര്‍ഡനിലെത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. സഹോദരന്‍ ദീപക് വിളിച്ചിട്ടാണ് താന്‍ ഇവിടെ വന്നതെന്നാണ് ദീപ പറഞ്ഞത്. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം.

ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി.ദിനകരന്റെ അനുയായികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ തന്നെ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പോയസ് ഗാര്‍ഡന്‍ തോഴി ശശികലയുടെ കൈവശമാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോള്‍ ജയിലിലാണ്.

0Shares