വാഷിങ്ടണ്‍: വിഖ്യാത പോപ് ഗായകന്‍ മൈക്കല്‍ ജാക്സണ്‍ കൊല്ലപ്പെട്ടതാണെന്ന ആരോപണവുമായി മകള്‍ പാരിസ് ജാക്സണ്‍ രംഗത്ത്. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കര്യം വെളിപ്പെടുത്തിയത്. ജാക്സണ്‍ മരിക്കണമെന്ന് അദ്ദേഹത്തോട് ശത്രുതാമനോഭാവം വെച്ചു പുലര്‍ത്തിയ നിരവധി പേര്‍ ആഗ്രഹിച്ചിരുന്നതായും ,ഏതോ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ജാക്സണ് ജീവന്‍ നഷ്ടമായതെന്നും പാരിസ് ആരോപിച്ചു.
അളവില്‍ കൂടുതല്‍ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്നായിരുന്നു ജാക്സന്റെ മരണം.
‘മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു അത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ക്കറിയാമെന്നും’ പാരിസ് പറഞ്ഞു. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാതെയാണ് ജാക്‌സന്റെ അകാല മരണത്തിന് ഉത്തരവാദികളായവര്‍ക്കു നേരെ അവര്‍ വിരല്‍ ചൂണ്ടിയത്. ചെയ്തിട്ടില്ലാത്ത കാര്യങ്ങളുടെ പേരിലാണ് ലോകം ജാക്സനെ വെറുത്തതെന്നും പാരിസ് പറയുന്നു. ജാക്സണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതയും സംശയവും നിലനില്‍ക്കുന്നതിനിടെയാണ് മകള്‍ ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
പോപ് ഇതിഹാസം ജാക്സണിന്റെ മരണം ആസൂത്രിതം: പാരിസ് ജാക്സണ്.