മലപ്പുറം: പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് അടച്ചുപൂട്ടുന്നത്. ഇതിനായി ഇന്ന് കോഴിക്കോട്ടെ ഓഫിസില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് പത്രത്തിന് അവധികൊടുത്താണ് മുഴുവന്‍ ജീവനക്കാരെയും വിളിപ്പിച്ചത്. ഡിസംബര്‍ 31 നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുക. എഡിറ്റര്‍ എന്‍.പി ചെക്കുട്ടിയുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് മാനേജ്മെന്റിന്റെ നടപടി.
ദിനപത്രം അടച്ചുപൂട്ടുമെങ്കിലും നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്തി കൂടുതല്‍ പരിഷ്‌കരിക്കാനും മാനജ്മെന്റ് തീരുമാനിച്ചു. തേജസ് ദിനപത്രം അടച്ചുപൂട്ടുന്നതോടെ 200 ലധികം ജീവനക്കാര്‍ കൂടിയാണ് പെരുവഴിയിലാവുന്നത്. ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി മാന്യമായി പിരിച്ചുവിടാനാണ് ധാരണ. പത്തില്‍ താഴെ ജീവനക്കാരെ പുതിയ വാരികയിലേക്കും അത്രയും തന്നെ ജീവനക്കാരെ ഓണ്‍ലൈന്‍ എഡിഷനിലും നിലനിര്‍ത്തും.
പോപുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് പത്രം അച്ചടി നിര്‍ത്തുന്നു; 200 ഓളം ജീവനക്കാര്‍ പെരുവഴിയില്‍