പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പീഡന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പീഡന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ടു

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഒഡീഷക്കാരനായ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ സംഘം തടഞ്ഞു നിര്‍ത്തി ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പീഡിപ്പിച്ചത്.

പീഡന ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അക്രമികള്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹോസ്റ്റലില്‍ എത്തി പണം നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥി രക്ഷപെട്ടത്. ഹോസ്റ്റലില്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ ബഹളം കേട്ട് ബൈക്കില്‍ എത്തിയ അക്രമികള്‍ രക്ഷപെടുകയായിരുന്നു.

പീഡനത്തിരയായ വിദ്യാര്‍ത്ഥിയുടെ സഹപാഠി പിറ്റേന്ന് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോണ്ടിച്ചേരി സര്‍വകലാശാലയ്ക്കുള്ളില്‍ പുറത്ത് നിന്നുള്ളവര്‍ കയറി നേരത്തെയും അതിക്രമം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്ത് നിന്നെത്തിയവര്‍ ഒരു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

0Shares