പൊള്ളാച്ചിക്ക് സമീപം ട്രെയിന്‍ പാളം തെറ്റി: തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് റദ്ദാക്കാന്‍ സാധ്യത.

  • Post category:news
  • Reading time:1 min read
You are currently viewing പൊള്ളാച്ചിക്ക് സമീപം ട്രെയിന്‍ പാളം തെറ്റി: തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് റദ്ദാക്കാന്‍ സാധ്യത.

പാലക്കാട്: പൊള്ളാച്ചിക്ക് സമീപം തിരുനെല്‍വേലി -പൂണെ സ്‌പെഷ്യല്‍ ട്രെയിന്‍ പാളം തെറ്റി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്. മരിത്തിലിടിച്ച ട്രെയിനിന്റെ എന്‍ജിനും ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്.

437 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

0Shares