തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും കേരള പൊലീസിൻ്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിൻ്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന കെ മുരളീധരൻ്റെ പരിഹാസത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നിട്ട് എന്താണ് ചെയ്തതെന്നും മുരളീധരന്‍ ചോദിച്ചു. ക്രമസമാധാന പാലനം നടത്തേണ്ട പോലീസുകാര്‍ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീന്‍ വാങ്ങാനും പോകേണ്ട സ്ഥിതിയാണ്. ക്യാംപ് ഫോളോവര്‍മാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ദാസ്യപ്പണി വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വീണ്ടും പറഞ്ഞു. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.
കീഴുദ്യോഗസ്ഥരെ കഴുത്തില്‍ കുത്തിപ്പിടിക്കുന്ന ഉദ്യോഗസ്ഥര്‍ മുമ്പുണ്ടായിരുന്നു എന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. സംഭവം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് കേസ് ഇല്ലാതാക്കാന്‍ വേണ്ടി ആണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് അന്വേഷിക്കാന്‍ ധൈര്യമുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വിഷയം കേരളം ചര്‍ച്ച ചെയ്തുകഴിഞ്ഞെന്നും പറഞ്ഞു. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ഉന്നയിച്ചു. 2011 ലെ പൊലീസ് ആക്ടിന് വിരുദ്ധമാണ് നടപടികള്‍. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചെങ്കിലൂം അടിയന്തിരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. നേരത്തേ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. കെ മുരളീധരന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണം എന്നായിരുന്നു ആവശ്യം.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(19.06.2018)
ഇന്നത്തെ ചോദ്യം
റഡ് റിബണ്‍ ഏത് രോഗത്തിനെതിരേ നടത്തുന്ന ബോധവല്‍ക്കരണ ചിഹ്നമാണ് ?
A) നിപ്പ
B) കാന്‍സര്‍
C) ഡെങ്കിപ്പനി
D) എയ്ഡ്‌സ്
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(19.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ഈമാസം 9 ാം തിയ്യതി വരേ നടത്തിയ വിജയികള്‍ക്കുള്ള സമ്മാന വിതരണം ബുധനാഴ്ച (20.06.2018) ചാനല്‍ സ്റ്റുഡിയോവില്‍ വച്ച് നടക്കും.
ഇന്നലെ (18.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ഫുട്‌ബോള്‍
വിജയി: സതി മുളിയാര്‍, കാസര്‍കോട്.