പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പൊലീസിനെ പോലെ ഞങ്ങളും ഒരുങ്ങുകയാണ്; രാഹുല്‍ ഈശ്വര്‍ വീണ്ടും ശബരിമലയില്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രകോപനപരമായ പ്രതികരണവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍. ശബരിമലയുടെ സുരക്ഷയ്ക്ക് പൊലീസ് തയ്യാറെടുക്കുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങളും അതുപോലെ വലിയ തയ്യാറെടുപ്പിലാണെന്നും താന്‍ സന്നിധാനത്തേക്കുള്ള വഴിയിലാണെന്നുമാണ് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. ഇന്നലെയാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. ശബരിമലയില്‍ സുരക്ഷയൊരുക്കുന്ന പൊലീസ് വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ വിളിച്ചുപറഞ്ഞുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.പൊലീസുകാര്‍ നല്ല തയാറെടുപ്പിലാണ്, അവരെപ്പോലെ നമ്മളും തയാറെടുപ്പില്‍ തന്നെയാണെന്നും വിഡിയോയില്‍ രാഹുല്‍ ഈശ്വര്‍ അവകാശപ്പെട്ടു. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണു രാഹുല്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നത്. ശബരിമലയില്‍ കലാപാഹ്വാനം നടത്തിയതിനുള്‍പ്പെടെ നേരത്തെ രമ്ട് തവണ രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു.പ്രക്ഷോഭത്തിനിടെ പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ വോക്കി ടോക്കികള്‍ ഉള്‍പ്പെടെ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോ രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു.

0Shares