മൂന്നാര്‍: എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും ആശുപത്രിയിലും സമരം തുടരുമെന്ന് സമരനേതാക്കളായ ഗോമതിയും കൗസല്യയും അറിയിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത് നീക്കിയതോടെ പൊമ്പിളൈ ഒരുമൈയുടെ മറ്റു പ്രവര്‍ത്തകര്‍ സമരത്തിനിരിക്കുകയാണ്.