പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാനില്ല

  • Post category:news
  • Reading time:1 min read
You are currently viewing പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാനില്ല

മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്.

സംഭവത്തിൽ പൊന്നാനി തീരദേശ പോലീസ് അന്വേഷണം തുടങ്ങി. അഞ്ചു ദിവസം മുൻപാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍ ഇതുവരേയും യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

0Shares