സ്വീഡന്‍: നിങ്ങള്‍ അടുത്തു നിന്ന് പുകവലിച്ചാല്‍ ഈ പരസ്യ ബോര്‍ഡിലെ മനുഷ്യന്‍ ചുമയ്ക്കും. സ്വീഡനിലെ സ്റ്റോക് ഹോം നഗരത്തിലാണ് വ്യത്യസ്തമായ ഈ പരസ്യ ബോര്‍ഡുള്ളത്. പുകവലിയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രശസ്തമായ ഒരു മരുന്നു കമ്പനി ഇതു വഴി ലക്ഷ്യമിടുന്നത്. പരസ്യ ബോര്‍ഡിലെ മനുഷ്യന്‍ ചുമച്ചു കഴിഞ്ഞാല്‍ കമ്പനി വില്‍ക്കുന്ന മരുന്നുകളുടെ പട്ടികയും ബോര്‍ഡില്‍ തെളിഞ്ഞു വരും.
