പൊതു ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് വനിതാ എം. എല്‍. എയുടെ കയ്യില്‍ കടന്നുപിടിച്ചു; കയ്യില്‍ പിടിച്ചത് തടി കുറഞ്ഞോ എന്ന് നോക്കാന്‍ ആണെന്ന് നേതാവ്

  • Post category:news
  • Reading time:1 min read
You are currently viewing പൊതു ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് വനിതാ എം. എല്‍. എയുടെ കയ്യില്‍ കടന്നുപിടിച്ചു; കയ്യില്‍ പിടിച്ചത് തടി കുറഞ്ഞോ എന്ന് നോക്കാന്‍ ആണെന്ന് നേതാവ്


കര്‍ണാടക: കര്‍ണാടകയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ വനിത എം. എല്‍. എ സി. വീണ അച്ചയ്യയുടെ കൈയില്‍ കോണ്ഗ്രസ് നേതാവ് കടന്നുപിടിച്ചു. കര്‍ണാടക സില്‍ക്ക് മാര്‍ക്കറ്റിംഗ് ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന ടി. പി രമേഷാണ് കയ്യില്‍ കടന്നു പിടിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് രമേഷ് തന്‍റെ സ്ഥാനം രാജിവെച്ചുകൊണ്ട് ഹൈക്കമാന്റിന് കത്ത് കൈമാറി. ഇതിന് മുന്‍പ് പാര്‍ട്ടിയില്‍ നിന്നും തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വീണ പ്രതികരിച്ചിരുന്നു. ചടങ്ങിന് ശേഷം ടി. പി രമേഷുമായി വീണ ഫോണില്‍ സംസാരിച്ചിരുന്നു.

വീണ തനിക്ക് സഹോദരിയോ പോലെയാണെന്നും, അതിനാല്‍ താന്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും ടി. പി രമേഷ് വ്യക്തമാക്കി. പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീഡിയോ പ്രചരിച്ചതിനോടൊപ്പം കോണ്‍ഗ്രസ് നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതനായത്. കോണ്‍ഗ്രസിന്റെ മടിക്കിരി മുന്‍ യൂണിറ്റ് പ്രസിഡന്റാണ് ടി. പി രമേഷ്.

https://www.youtube.com/watch?v=gTsquwivv-g

 

0Shares