കൊച്ചി: പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് പോലീസ് പിടികൂടിയ യുവാക്കള്‍ക്ക് പോലീസിന്റെ വക പ്രാകൃത പീഡന നടപടി. കൊച്ചി പോലീസ് സ്റ്റേഷ നിലെ ലോക്കപ്പിലാണ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് മൂന്ന് യുവാക്കളെ മാനസികമായി പീഡിപ്പിച്ചത്. കടവന്ത്രക്ക് സമീപം കാറോടിച്ച് എത്തിയ മൂവര്‍ സംഘത്തില്‍ കാറോടിച്ചയാള്‍ മദ്യപിച്ചതായി വ്യക്തമായതോടെയാണ് പോലീസും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് മൂവര്‍ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.

വൈദ്യ പരിശോധനയെന്ന വ്യാജേന സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ട് പോയത്. എന്നാല്‍ ലോക്കപ്പില്‍ കയറ്റിയ ഇവരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി പെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് സ്‌റ്റേഷനില്‍ എത്തി പരിശോധന നടത്തി. വൈദ്യ പരിശോധന നടത്തി തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കാവൂ എന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.