പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് ഉപദേശിച്ച വിദ്യാത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റികൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് ഉപദേശിച്ച വിദ്യാത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റികൊന്നു

ന്യൂദല്‍ഹി: പൊതുസ്ഥലത്ത് പുകവലി ചോദ്യം ചെയ്ത വിദ്യാത്ഥിയെ അഭിഭാഷകന്‍ കാര്‍ കയറ്റികൊന്നു. ദല്‍ഹിയിലെ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായ ഗുര്‍പ്രീത് സിംഗാ(21)ണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഭാട്ടിന്‍ഡ സ്വദേശിയും ഡല്‍ഹി കോളജ് ഓഫ് ഫോട്ടോഗ്രഫിയിലെ വിദ്യാര്‍ഥിയുമാണ് യുവാവ്.
സംഭവത്തില്‍ രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്സാം സര്‍ക്കാരിന് കീഴില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി ജോലി ചെയ്യുന്ന ആളാണ് രോഹിത്.ഒരുഡോക്യുമെന്ററിയുടെ ചിത്രീകരണം കഴിഞ്ഞ് എയിംസ് ആശുപത്രിയ്ക്ക് സമീപം ചായക്കടയില്‍ നില്‍ക്കുകയായിരുന്ന ഗുര്‍മീതും സുഹൃത്തും. ആ നേരത്ത് കാറില്‍ നിന്നിറങ്ങിയ രോഹിത് സിഗററ്റ് വലിച്ച് പുക ഇരുവരുടെയും മുഖത്തേയ്ക്ക് ഊതി വിടുകയായിരുന്നു. പൊതുസ്ഥലത്ത് പുക വലിക്കരുതെന്നും നിര്‍ബന്ധമാണെങ്കില്‍ മാറി നിന്ന് വലിക്കണമെന്നും ഗുര്‍മീത് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സുഹൃത്ത് ഗുര്‍പ്രീതിനെ പിന്തിരിപ്പിച്ച് ബൈക്കില്‍ കയറ്റിയെങ്കിലും പിന്തുടര്‍ന്നെത്തിയ മഹന്ത ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. ഇതിനിടെ ഓട്ടോറിക്ഷയിലും കാറിടിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മഹന്തയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നെന്ന് ഡി.ജി.പി വ്യക്തമാക്കി. അപകടം നടക്കുന്ന സമയം ഗുര്‍പ്രീതിന്റെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. അയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

0Shares