പേളി മാണിയുടെ കഴുത്തില്‍ നാളെ ശ്രീനിഷ് മിന്നുകെട്ടും

  • Post category:news
  • Reading time:1 min read
You are currently viewing പേളി മാണിയുടെ കഴുത്തില്‍ നാളെ ശ്രീനിഷ് മിന്നുകെട്ടും

മലയാളികള്‍ കാത്തിരുന്ന ആഘോഷ ചടങ്ങ് നാളെയാണ്. മെയ് 5, പേളിഷ് ഒന്നാകുന്ന ദിവസം. അവതാരകയും നടിയുമായ പേളി മാണിയുടെ കഴുത്തില്‍ സീരിയല്‍ നടന്‍ ശ്രീനിഷ് മിന്നുകെട്ടും. താരത്തിന്‍റെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ രീതിയില്‍ ആദ്യം വിവാഹ ചടങ്ങുകള്‍ ആലുവയില്‍ നടക്കും. അതിനുശേഷം മെയ് എട്ടിന് പാലക്കാട് വെച്ച് ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.


100 ദിവസം ഇരുവരും ഒന്നിച്ചു താമസിക്കുന്ന റിയാലിറ്റി ഷോ അവസാന റൗണ്ടിലെത്തിയിരിക്കുകയാണ്. എന്നാല്‍, അതിലൂടെ അവരുടെ വിവാഹ കാര്യങ്ങളൊന്നും ഇരുവരും പങ്കുവെച്ചിരുന്നില്ല. എന്നാല്‍, സ്‌നേഹവാത്സ്യത്തോടെ അച്ഛന്‍റെ കൈകളിലിരിക്കുന്ന തന്‍റെ ഫോട്ടോ പേളി പങ്കുവെച്ചിട്ടുണ്ട്. അതിനൊപ്പം ചേര്‍ത്തുപിടിച്ച ശ്രീനിയുടെ ഇപ്പോഴത്തെ ഫോട്ടോയും പേളി പങ്കുവെച്ചു. അന്നും ഇന്നും..തന്‍റെ ഭാഗ്യങ്ങള്‍ എന്ന രീതിയിലാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോവിന് നിരവധി കമന്റുകള്‍ എത്തി. എല്ലാ കമന്റുകളും പേളിക്കുന്ന വിവാഹ ആശംസയായിരുന്നു.

0Shares