
പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ടത് മൃഗീയമായ പീഡനത്തിന് ശേഷമെന്ന് കണ്ടെത്തല്‍. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സ്ത്രീയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തൂമ്പകൊണ്ട് പത്തിലേറെ തവണ യുവതിയുടെ തലയ്ക്കടിച്ചെന്നും പോലീസ് പറയുന്നു.

ബോധം നഷ്ടമായിട്ടും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. മരണം ഉറപ്പാക്കിയതിനുശേഷമാണ് പ്രതി സ്ഥലത്തുനിന്ന് പോയത്. സംഭവത്തില്‍ അസം സ്വദേശി ഉമര്‍ അലിയെ പോലീസ് പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട് നാടോടി യുവതി ദീപയാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു പ്രായം. ഇന്നലെ രാത്രി ഒരുമണിയോടെ പെരുമ്പാവൂര്‍ നഗരത്തിലെ കടമുറിക്ക് സമീപമാണ് ക്രൂരമായ കൊല നടന്നത്.
