പെരുമ്പാവൂര്‍: എംസി റോഡില്‍ കീഴില്ലം ഷാപ്പുംപടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 35 ഓളം പേര്‍ക്ക് പരിക്കേറ്റു. മുവാറ്റുപുഴയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ കോലഞ്ചേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഷാപ്പുംപടി സ്റ്റോപ്പില്‍ റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മറിഞ്ഞത്.