പെരുമ്പാമ്പിനെയും കമ്മലാക്കാം, പക്ഷേ!…

  • Post category:news
  • Reading time:1 min read
You are currently viewing പെരുമ്പാമ്പിനെയും കമ്മലാക്കാം, പക്ഷേ!…

പോര്‍ട്ട്ലാന്‍സ്: ഫാഷന്‍ പല തരത്തിലുണ്ട് പക്ഷേ ഒരു ഒന്നൊന്നര ഫാഷനായിപ്പോയാലോ? വായിലും മൂക്കിലും ചെവിയിലും ഒന്നിലേറെ കമ്മലുള്ള ന്യൂജന്‍ ഫ്രീക്ക് യുവതി ഒരു രസത്തിനെന്നോണമായിരിക്കാം തന്റെ പുന്നാര വളര്‍ത്തു പാമ്പിനെ ചെവിയിലെ കമ്മല്‍ ദ്വാരത്തിലൂടെ കയറ്റി ‘കമ്മലാ’ക്കിയത്. പക്ഷെ പുളഞ്ഞു കയറിയ പാമ്പ് ഒടുവില്‍ യുവതിയുടെ കാതില്‍ കുടുങ്ങി. പിന്നീട് പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടറെ കൂട്ടി കൊണ്ടുവന്നു. എന്നാല്‍ പ്രാണഭയം കാരണം ഡോക്ടര്‍ യുവതിയുടെ കാതില്‍ തൊടാന്‍ മടിച്ചു നിന്നു. ജീവനില്‍ കൊതിയുള്ള ഡോക്ടര്‍ ആകെകൂടി പരവശനായി ക്ലിനിക്കിലേക്ക് വെച്ചടിച്ചു.
അമേരിക്കയിലെ ഓറിഗോണ്‍ സ്വദേശിനിയായ ആഷ്ലെ ഗ്ലോവാണ് ഇത്തരത്തിലൊരു പണി ഒപ്പിച്ചത്.

‘ബാര്‍ട്ട്’ എന്ന് പേരിട്ടു വളര്‍ത്തുന്ന തന്റെ പെരുമ്പാമ്പിന്‍ കുഞ്ഞിനെയാണ് ആഷ്ലെ കമ്മലിടുന്ന ദ്വാരത്തിലൂടെ കയറ്റിയത്. പാമ്പ് കാതില്‍ കുടുങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ ആഷ്ലെ കുഴങ്ങി. ഇതിനിടെ പാമ്പ് അവളെ കടിക്കാനും തുടങ്ങി. എന്തും വരട്ടെയെന്ന് കല്‍പ്പിച്ച് ഈ സാഹസിക യുവതി അവസാനം ആശുപത്രിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.


മരണം പടി വാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ന്യൂജനറേഷന്റെ സ്‌റ്റെല്‍ വിടാതെ ആശുപത്രിയില്‍ നിന്നുള്ള ഒരു സെല്‍ഫിയും ആഷ്ലെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. ഒടുവില്‍ ഡോക്ടര്‍മാരെത്തിയെങ്കിലും സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവര്‍ യുവതിയെ ഓടിച്ചുവിട്ടു. ആരും സഹായിക്കാതെ വന്നതോടെ ഏറെ പണിപ്പെട്ട് സ്വന്തം പരിശ്രമത്താല്‍ യുവതി ഒരുവിധം പാമ്പിനെ പുറത്തെടുത്തു. അവസാനം ഫെയ്സ്ബുക്കിലിട്ട ചിത്രത്തിന് സുഹൃത്തുക്കളുടെ വക ചീത്തവിളിയും കിട്ടി. എന്തായാലും യുവതിയുടെ ഈ വിക്രിയ ഒട്ടേറെ ആളുകള്‍ക്ക് ഏറെ നേരം കൗതുകവും ഉദ്വോഗവും പകരുന്ന അനുഭവമായി. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവുമോ എന്നാണല്ലോ ചൊല്ല് !.

0Shares