പെരുകുന്ന സ്ത്രീ പീഡനം: ഇനി ആണധികാരത്തില്‍ നില്‍ക്കുന്ന ആണുങ്ങള്‍ സംസാരിക്കട്ടെ-സാറാ ജോസഫ്.

  • Post category:news
  • Reading time:1 min read
You are currently viewing പെരുകുന്ന സ്ത്രീ പീഡനം: ഇനി ആണധികാരത്തില്‍ നില്‍ക്കുന്ന ആണുങ്ങള്‍ സംസാരിക്കട്ടെ-സാറാ ജോസഫ്.

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. സ്ത്രീപീഡനങ്ങളെ കുറിച്ച് ഇനി പുരുഷന്മാര്‍ ചര്‍ച്ച ചെയ്യട്ടെയെന്നാണ് സാറാ ജോസഫിന്റെ പ്രതികരണം. വയനാട് യത്തീംഖാനയിലെ ഏഴ് പെണ്‍കുട്ടികള്‍ മാസങ്ങളോളം ലൈംഗീക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സാറ ജോസഫ്. നിലവിലുള്ള അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ആണുങ്ങള്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും സാറാ ജോസഫ് പറഞ്ഞു. സ്ത്രീകള്‍ മെക്കിട്ട് കേറി വന്ന് ആണുങ്ങളെ പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നുണ്ടോയെന്ന് സാറാ ജോസഫ് ചോദിക്കുന്നു.

ആണ്‍ ലോകത്തിന് സംഭവിച്ച അപചയം എന്താണെന്ന് ആണുങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു. ആണധികാരം കൊണ്ട് അങ്ങനെ നല്ല ഉപയോഗം ഉണ്ടാകട്ടെയെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഉണ്ടായ പീഡനസംഭവങ്ങളില്‍ ചര്‍ച്ചകള്‍ മാത്രമെ നടക്കുന്നുള്ളൂവെന്നും ഒന്നിലും നടപടി ഉണ്ടായിട്ടില്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി. സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് സ്ത്രീകള്‍ പൊട്ടിത്തെറിച്ചത് കൊണ്ടോ കരഞ്ഞതു കൊണ്ടോ ഒന്നും മാറാന്‍ പോകുന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു.

0Shares