കൊച്ചി: കേരളത്തില്‍ ഒന്നിനു പിറകെ ഒന്നായി ബാല ലൈംഗിക പീഡനം പെരുകുന്നു. പാലക്കാട് സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കുട്ടികള്‍ പീഡനത്തിനിരയായിരുന്നെന്ന് തെളിഞ്ഞിരുന്നു. അതിനു പിറകെയാണ് കേരളത്തില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത സഹോദരികള്‍ പീഡനത്തിനിരയായത്.

ആലുവയിലെ ബിനാനിപുരത്താണ് സംഭവം നടന്നത്. മൂന്നും അഞ്ചും വയസ്സ് പ്രായമള്ള സഹോദരികളെയാണ് അയല്‍വാസിയായ ഉണ്ണി തോമസ് എന്നയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ സ്ഥിരമായി കുട്ടികളുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഈ സ്വാതന്ത്രം മുതലെടുത്താണ് ഇയാള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയത്.