തളിപ്പറമ്പ: പെരിഞ്ചല്ലൂര്‍ സംഗീതസഭയുടെ നേതൃത്വത്തില്‍ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനെ പട്ടും വളയും നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസേളനത്തില്‍ അറിയിച്ചു. അദേഹത്തിന്റെ സംഗീതരംഗത്തെ 50 വര്‍ഷത്തെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 ന് രാജരാജേശ്വര ക്ഷേത്ര സന്നിധിയില്‍ കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നല്‍കി ആദരിക്കുന്നത്. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ഇ.പി.ഹരിജയന്തന്‍ നമ്പൂതിരി അധ്യക്ഷനാകും. പെരിഞ്ചെല്ലൂര്‍ സംഗീതസഭ കാഞ്ഞങ്ങാട് രാമചന്ദ്രനെ ആദരിക്കും.
വൈകീട്ട് സംഗീതസഭ ഹാളില്‍ നടക്കുന്ന സംസ്‌കാരിക സമ്മേളനത്തിന് പോത്താംകണ്ടം ആനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദ ഭാരതി മുഖ്യാതിഥിയാകും. തുടര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും സംഗീതകച്ചേരി അവതരിപ്പിക്കും. അനൂപ് പി.ഭാസ്‌കര്‍ (വയലിന്‍), കലൈകുളങ്ങര ഉണ്ണികൃഷ്ണന്‍ (മൃദംഗം), റിജു പാലക്കാട് (ഘടം) എന്നിവരും സംഘത്തിലുണ്ടാകും. വാര്‍ത്താസേളനത്തില്‍ സി.എച്ച്.കൃഷ്ണന്‍, വിജയ് നീലകണ്ഠന്‍, ടി.കെ.അശോകന്‍, എ.ശിവസുബ്രഹ്മണ്യന്‍ സബന്ധിച്ചു.