പെമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അലന്‍സിയറുടെ ഏകാന്തനാടകം.

  • Post category:news
  • Reading time:1 min read
You are currently viewing പെമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അലന്‍സിയറുടെ ഏകാന്തനാടകം.

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനെ അധിക്ഷേപിച്ച മന്ത്രി എം.എം മണിക്കെതിരെ പ്രതിഷേധ നാടകം അവതരിപ്പിച്ച് നടന്‍ അലന്‍സിയര്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണി മാപ്പു പറയണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനാണ് സാരിയുടുത്ത് മാറു മറയ്ക്കാതെ എലന്‍സിയര്‍ ഏകാന്ത നാടകം നടത്തിയത്.

കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്. സംവിധായകന്‍ കമലിനു നേരേ സംഘപരിവാര്‍ ആക്രമണമുണ്ടായപ്പോഴും ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ സെക്രട്ടേറിയേറ്റിന് ചുറ്റും ഓടിയും അലന്‍സിയര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

0Shares