പെന്‍ഷന്‍ തുക നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ മകന്‍റെ ശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing പെന്‍ഷന്‍ തുക നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താന്‍ മകന്‍റെ ശ്രമം

കുമളി: പെന്‍ഷന്‍ തുക നല്‍കാന്‍ വിസമ്മതിച്ചതിന് കുമളയില്‍ 70വയസുള്ള അമ്മയെ 47കാരനായ മകന്‍ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തി. വീട്ടുവാതിലിന്‍റെ പൂട്ടിലൂടെ വൈദ്യുതി കടത്തിവിട്ടാണ് അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ മരിയ സെല്‍വം രക്ഷപ്പെട്ടത് അത്ഭുതകരമായിട്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റു ചെയ്തു. കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് അറസ്റ്റിലായത്. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു.

അമ്മയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കിട്ടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നു പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച വൈരാഗ്യത്തില്‍ ചെയ്തതാണെന്നാണു പോലീസിന്‍റെ നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു. നാളെ കോടതിയില്‍ ഹാജരാക്കും. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മരിയ സെല്‍വം വീട്ടിലേക്കു മടങ്ങി.

ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുകയാണു തയ്യല്‍ത്തൊഴിലാളിയായ രാജേന്ദ്രന്‍. വീട്ടില്‍ അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു താമസിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ പുറത്തുപോയ സമയത്ത് 2 താഴുകള്‍ കൊണ്ടു വീടു പൂട്ടിയ ശേഷം ഈ താഴുകളിലേക്കു വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. അമ്മ തിരികെ വന്നു വീടിന്‍റെ കതകില്‍ തൊട്ടതോടെ ഷോക്കേറ്റു തെറിച്ചുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണു കണക്ഷന്‍ വിച്ഛേദിച്ചത്.

0Shares