പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും; ഒടുവില്‍ കെ. എസ്. ആര്‍. ടി. സി രണ്ട് ഡിപ്പോകള്‍ പണയം വെച്ച് പെന്‍ഷന്‍ വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും; ഒടുവില്‍ കെ. എസ്. ആര്‍. ടി. സി രണ്ട് ഡിപ്പോകള്‍ പണയം വെച്ച് പെന്‍ഷന്‍ വിതരണം ചെയ്തു

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അറ്റകൈ പ്രയോഗിച്ച്‌ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും നടക്കുന്ന പശ്ചാത്തലത്തിലാണ് തുക നല്‍കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചത്. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് വ്യാഴാഴ്ച പണയം വെച്ചത്. കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ച്‌ 50 കോടിയാണ് വായ്പയായി വാങ്ങിയത്. ഈ തുക ഉപയോഗിച്ച്‌ ഒരുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തു

സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ 12 ശതമാനം പലിശയ്ക്കാണ് വായ്പ എടുത്തതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. ശമ്പളത്തിനും പെന്‍ഷനുമായി ഇതുവരെ 1,300 കോടി രൂപയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി വായ്പയായി എടുത്തിട്ടുള്ളത്.

ശമ്പളവും പെന്‍ഷനും നല്‍കാനാവാതെ ബുദ്ധിമുട്ടുന്ന കെ. എസ്. ആര്‍. ടി. സിയെ വായ്പ എടുക്കുമ്ബോള്‍ ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാലുള്ള സാമ്ബത്തിക പ്രതിസന്ധിയും അലട്ടുന്നുണ്ട്. ബാങ്കുകള്‍ കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാല വായ്പ അനുവദിക്കുകയാണെങ്കില്‍ തിരിച്ചടവ് തുകയില്‍ ഒരു മാസം 60 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്‌.ആര്‍.ടി.സിയുടെ പ്രതീക്ഷ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

 

0Shares