പെണ്‍കുട്ടികളെ പ്രണയം നടിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing പെണ്‍കുട്ടികളെ പ്രണയം നടിച്ച് പണം തട്ടുന്ന യുവാവ് പിടിയില്‍.

ന്യൂഡല്‍ഹി: പ്രണയം നടിച്ച് പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍. അഫ്ഗാന്‍ സ്വദേശി ഹമീദുലാഷ് എന്ന 34 കാരനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നിലധികം പെണ്‍കുട്ടികളുമായി പ്രണയം നടിച്ച് പണം തട്ടലായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ബിസിനസ്സുകാരന്‍, വക്കീല്‍, ബാങ്ക് ജീവനക്കാരന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ ഉന്നത നിശാ ക്ലബ്ബുകളിലും സോഷ്യല്‍ മീഡിയയില്‍ കൂടിയുമാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.

60 ലക്ഷം രൂപ തട്ടിയെടുത്തു എന്ന യു.എസ് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 12ഓളം പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമം, വഞ്ചന, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

0Shares