പെണ്ണുകെട്ടാന്‍ റിയാലിറ്റി ഷോ; വധുവാകാന്‍ താല്‍പ്പര്യപ്പെട്ട് വന്ന കോളുകള്‍ ലക്ഷക്കണക്കിന്; വധുവിനെ തേടുന്ന നടനെ അറിയുമോ?

  • Post category:news
  • Reading time:1 min read
You are currently viewing പെണ്ണുകെട്ടാന്‍ റിയാലിറ്റി ഷോ; വധുവാകാന്‍ താല്‍പ്പര്യപ്പെട്ട് വന്ന കോളുകള്‍ ലക്ഷക്കണക്കിന്; വധുവിനെ തേടുന്ന നടനെ അറിയുമോ?

ചെന്നൈ: വിവാഹം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് സിനിമാമേഖലയിലുള്ളവര്‍ പലരും. വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തതുകൊണ്ടല്ല ഇവിടെ ഒരു നടന്‍ വറൈറ്റിക്ക് ഒരുങ്ങുന്നത്. ആളുകള്‍ പലതും പറയും, പക്ഷേ അതൊന്നും ഇവിടെ പ്രശ്നമല്ലെന്നാണ് നടന്‍ ആര്യക്ക് പറയാനുള്ളത്. കല്യാണം കഴിച്ച് വെറൈറ്റിയാക്കാനൊരുങ്ങുകയാണ് നടന്‍ ആര്യ. വധുവിനെ അന്വേഷിച്ച് മുമ്പ് ആര്യ ഒരു വീഡിയോ ഇറക്കി പരീക്ഷിക്കുകയാണ് ഇപ്പോള്‍. അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് വെബ്സൈറ്റും താത്പര്യമുള്ളവര്‍ക്ക് വിളിക്കാനായി താരം ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ആ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഉണ്ടായത്. ഒരു ലക്ഷം കോളുകളും, അപേക്ഷകളും.

https://www.youtube.com/watch?v=1BK_AgMfU0g

ഒടുവില്‍ റിയാലിറ്റി ഷോയിലൂടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്യ. ഈ ഷോ കളേഴ്‌സ് ടിവിയാണ് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം കോളുകളും 7000 ലധികം അപേക്ഷകളും ലഭിച്ചതായി ആര്യ അറിയിച്ചു.ഇതില്‍ നിന്ന് 16 പേരെ ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തുമെന്നാണ് അറിയുന്നത്. എന്താവുമെന്ന് കണ്ടറിയേണ്ടി വരും.

0Shares