തിരുവനന്തപുരം: ജനങ്ങളെ ദുരിതത്തിലാക്കി ശമനമില്ലാതെ പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരല്‍ തുടരുന്നു.
സംസ്ഥാനത്ത് ഇന്ന് കൂടിയത് പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയുമാണ്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.
പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു