മുംബൈ: ചേര്‍ക്കാന്‍ വിട്ടു പോയത് വെറും ഒരു പൂജ്യമാണെങ്കിലും അതുണ്ടാക്കുമായിരുന്ന നഷ്ടമോ, കോടിയെന്നത് പത്തു ലക്ഷമായി. ടെന്നീസ് താരം ലിയാണ്ടര്‍ പയസിന്റെ മുന്‍ ഭാര്യ റിയ പിള്ളയ്ക്കാണ് ഈ അബദ്ധം പിണഞ്ഞത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ അഭിഭാഷകരുടെ അശ്രദ്ധയെത്തുടര്‍ന്ന് ഒരു പൂജ്യം ചേര്‍ക്കാന്‍ മറന്നുപോവുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് റിയ പിള്ള ഹരജിസമര്‍പിച്ചത്. ഇതോടെ അനുദിച്ചതോ കോടിക്ക് പകരം 10 ലക്ഷം ആയി.ഏതായാലും വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്നം പിള്ളയുടെ അഭിഭാഷകര്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ്. റിയ പിള്ളയുടെ അഭിഭാഷകരായ ഗുജ്ജാന്‍ മംഗളയും അംന ഉസ്മാനുമാണ് വിചാരണ വേളയില്‍ കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്. പിള്ള ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ഇവര്‍ ബോധിപ്പിച്ചു. അതേ സമയം, കോടതിയുടെ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയതായി റിപ്പോര്‍ട്ടുണ്ട്. 2014ലാണ് റിയാപിള്ള പേസിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്. പിന്നീട് കേസില്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മുംബൈ കോടതിയോട് ഉത്തരവിടുകയായിരുന്നു.
തനിക്കും മകള്‍ക്കും പ്രതിമാസം 2.62 ലക്ഷം വീതം തരണമെന്നാണ് റിയയുടെ ആവശ്യം. ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി നിലവാരത്തിലുള്ള ഒരു കാറും ഇവര്‍ പയസില്‍ നിന്നും ആവശ്യപ്പെട്ടിരുന്നു. മകളെ മാനസികമായും സാമ്പത്തികമായും പിന്തുണക്കുന്നതിലടക്കം പരാജയപ്പെട്ട പിതാവാണ് പയസെന്നാണ് ഭാര്യ ആരോപിച്ചിരിക്കുന്നത്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പയസില്‍ നിന്നും ആവശ്യപ്പെടുന്നത്. മുന്‍ ഹോക്കി ചാമ്പ്യനായ പിതാവ് ഡോ. വീസ് പെയ്സിനൊപ്പം ലിയാണ്ടര്‍ പയസ് കോടതിയില്‍ ഹാജരായിരുന്നു.
ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായിരുന്നു റിയ. ആ ബന്ധം പരാജയമായതിനെ തുടര്‍ന്ന് പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്തിയ ശേഷമാണ് പയസുമായുള്ള ബന്ധം ആരംഭിക്കുന്നത്. എന്നാല്‍ ഇതും പരാജയപ്പെടുകയായിരുന്നു.