മംഗളൂരു: കോണജ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി കോണജെ സ്വദേശി സ്റ്റീവന്‍ റോഡ്രിഗസ്(24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കൊള്‍ക്കൊപ്പം പുഴയില്‍ കുളിക്കവേയാണ് അപകടം.
മുങ്ങിപ്പോയ യുവാവിനെ പിന്നീട് കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. ഇന്ന് രാവിലെ ബെല്‍ത്തങ്ങാടി ഗവ. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു