പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: കേന്ദ്രസര്‍ക്കാരിനോട് ശിവസേന

  • Post category:news
  • Reading time:1 min read
You are currently viewing പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ  വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്: കേന്ദ്രസര്‍ക്കാരിനോട് ശിവസേന

മുംബൈ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ മറുപടിയായി പാകിസ്താനിലെ ബാലാകോട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്ന് ശിവസേന. ഇത്തരത്തില്‍ ചോദിക്കുന്നത് കൊണ്ട് സൈനികരുടെ മനോവീര്യം തകരുമെന്ന് കരുതുന്നില്ലെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെളിവ് ചോദിച്ചത് മോദിയെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. പുല്‍വാമയില്‍ ഭീകരാക്രമണം നടത്താന്‍ ഉപയോഗിച്ച 300 കിലോ ആര്‍ഡിഎക്‌സ് എവിടെ നിന്ന് വന്നു? ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു? രാജ്യത്തെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ഇത്തരം ചോദ്യങ്ങള്‍ തുടരുമെന്നും സാമ്‌ന ലേഖനത്തില്‍ പറയുന്നു.നരേന്ദ്ര മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും മാധ്യമങ്ങള്‍ വരെ ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും ശിവസേന പറയുന്നു.

0Shares