പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക്കിസ്ഥാന്‍ തള്ളി. ഇന്ത്യ ചൂണ്ടിക്കാണിച്ച 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെന്നും ഇവിടെ ഭീകരവാദ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നതായി യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ ഇവിടം സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്നും തെളിവുകള്‍ തള്ളിക്കൊണ്ട് പാക്കിസ്ഥാന്‍ പറഞ്ഞതായാണ് വിവരം.

ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 54 പേരെ ചോദ്യം ചെയ്തതായും ഇവരിൽനിന്നും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പാക്ക് നൽകിയ മറുപടിയിൽ പറയുന്നു. പുതിയ തെളിവുകള്‍ ഇന്ത്യ നല്‍കുകയാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പാക്ക് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് വിവരം.

0Shares