പുല്‍വാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് 23 വയസുള്ള ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍

  • Post category:news
  • Reading time:1 min read
You are currently viewing പുല്‍വാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് 23 വയസുള്ള ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍

കാശ്മീര്‍: പുല്‍വാമയില്‍ ഇന്ത്യന്‍ അര്‍ദ്ധ സൈനികര്‍ക്ക് നേരെനടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് റിപ്പോര്‍ട്ട്. പുറമേ മുഹമ്മദ് ഭായി എന്ന് അറിയപ്പെടുന്ന ഇയാള്‍ക്ക് 23 വയസ് മാത്രമേ ഉള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സി.ആര്‍.പി.എഫ്ന്‍റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ആദില്‍ അഹമ്മദ് ധര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.

ബിരുദധാരിയായ മുദാസിര്‍ അഹമ്മദ് ഖാന്‍ ഇലക്ട്രീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികെയാണ് ജെയ്‌ഷെ മുഹമ്മദിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണ്. ഭീകര സംഘടനയില്‍ അംഗമായ സജ്ജാദ് ഭട്ട് എന്നയാളാണ്, സംഭവം നടന്ന ഫെബ്രുവരി 14നു 10 ദിവസം മുന്‍പ് വാഹനം വാങ്ങി കൈമാറിയത്.

കാശ്മീര്‍ താഴ്‌വരയില്‍ ജെയ്‌ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കണ്ടെത്തല്‍. 2017ലെ ഡിസംബറില്‍ കാശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജെയ്‌ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. പുല്‍വാമ ജില്ലയിലെ തന്നെ ത്രാള്‍ സ്വദേശിയായ മുദസിര്‍ അഹ്മദ് ഖാന്‍ 2017 മുതല്‍ ഭീകരസംഘടനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. 2018ലെ ജനുവരിയില്‍ വീടുവിട്ട് പോയി. 2018 ജനുവരിയിലെ ലത്‌പൊറ സി.ആര്‍.പി.എഫ് ക്യാംപ് ആക്രമണത്തിലും ഫെബ്രുവരിയിലെ സന്‍ജ്വാന്‍ സൈനിക ക്യാംപ് ആക്രമണത്തിലും പങ്കുണ്ട്.

0Shares