പുലിവാലുപിടിച്ചു മന്ത്രി എം.എം.മണി : സബ് കളക്ടറെ ഭ്രാന്തനാക്കികൊണ്ടുള്ള മന്ത്രിയുടെ പ്രസംഗത്തിന് രൂക്ഷ വിമർശനം.

  • Post category:news
  • Reading time:1 min read
You are currently viewing പുലിവാലുപിടിച്ചു മന്ത്രി എം.എം.മണി : സബ് കളക്ടറെ ഭ്രാന്തനാക്കികൊണ്ടുള്ള മന്ത്രിയുടെ പ്രസംഗത്തിന് രൂക്ഷ വിമർശനം.

ഇടുക്കി : മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്ന ദേവികുളം സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന മന്ത്രി മണിയുടെ നിലപാടിന് രൂക്ഷ വിമർശനം. ഇതിനെതിരെയാണ് ഇപ്പോൾ സി.പി.ഐ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്ത് വന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരെ അപമാനിക്കുക വഴി മന്ത്രി എം.എം.മണി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും, ഇത്തരം പരാമർശങ്ങൾ നടത്തുകവഴി സർക്കാരിനെ ജനം വെറുത്തുതുടങ്ങി എന്നും, ഇടതു സർക്കാർ ജനങ്ങൾക് ഒരു ബാധ്യതയാണെന്നും ചെന്നിത്തല പറഞ്ഞു. മണിയുടെ പ്രസ്താവനയോട് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു; വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം. ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മണിക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തുവന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യൂവിന്റെ പ്രതികരണം. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍കൈ എടുത്ത സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണോ മന്ത്രി മണിയാണോ ശരിയെന്ന് വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് തീരുമാനിക്കട്ടെ എന്ന് ജോയ് മാത്യൂ പറഞ്ഞു.

പാപ്പാത്തിചോലയില്‍ കുരിശു പൊളിക്കാന്‍ ഇറങ്ങിയ ദേവികുളം സബ് കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും കൊള്ളാം. ലക്കും ലഗാനുമില്ലാതെ കൈയേറ്റം ഒഴിപ്പിക്കാമെന്ന് കളക്ടറും സബ് കളക്ടറും വിചാരിക്കേണ്ട. ആര്‍.എസ്.എസുകാരുടെ ഉപജാപകരായി ഒരുത്തനെയും ഇവിടെ വേണ്ട. ഞങ്ങള്‍ കളക്ടറുടെയും സബ് കളക്ടറുടെയും ഒപ്പമല്ല. ജനങ്ങള്‍ക്ക് ഒപ്പമാണ്. കുരിശ് പൊളിച്ചത് അയോദ്ധ്യാ സംഭവത്തിന് സമാനമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

0Shares