കൊച്ചി: ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ചിരുന്ന് കണ്ട ത്രിഡി സിനിമ എന്ന ഗിന്നസ് റെക്കോര്‍ഡ് പുലിമുരുകന് സ്വന്തം. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കളിഞ്ഞ ദിവസം നടന്ന പ്രദര്‍ശനത്തിലൂടെയാണ് ഈ ചരിത്രനേട്ടം പുലിമുരുകന്‍ സ്വന്തമാക്കിയത്.
പുലിമുരുകന്‍ ത്രിഡി പ്രദര്‍ശനം കാണാനായി 12,526 പേരാണ് എത്തിയത്. മോഹന്‍ ലാല്‍, ആന്റണി പെരുന്പാവൂര്‍, ടോമിച്ചന്‍ മുളകുപാടം തുടങ്ങി സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ ചടങ്ങിന്റെ ഭാഗമാകാനെത്തിയിരുന്നു.
6819 പേര്‍ ഒരുമിച്ച് 3ഡി ചിത്രം കണ്ടതായിരുന്നു ഇതിന് മുമ്പ് വരെ ഉണ്ടായിരുന്ന റെക്കോര്‍ഡ്. 2012 ല്‍ റെകോര്‍ഡ് നേടിയ ‘മെന്‍ ഇന്‍ ബ്ലാക്ക’്എന്ന ഹോളിവുഡ് ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഇപ്പോള്‍ തകര്‍ത്തത്.