പുലിമുരുകനെ പിന്നിലാക്കാന്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പുലിമുരുകനെ പിന്നിലാക്കാന്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു.

തിരുവനന്തപുരം: പുലിമുരുകനെ പിന്നിലാക്കി മുന്തിരിവള്ളികള്‍ തളിക്കുര്‍മ്പോള്‍ തന്നെ റെക്കോര്‍ഡ് വിജയം. റിലീസ് സെന്ററുകളുടെ എണ്ണത്തിലാണ് മുന്തിരി വള്ളിക്ക് റെക്കോര്‍ഡ് വിജയം നേടിയത്. പുലിമുരുകന്‍ 330 തിയേറ്ററുകളിലാണ് റിലീസ് ചെയ്തതെങ്കില്‍ 337 തിയേറ്ററുകളിലാണ് മുന്തിരിവള്ളികള്‍ തളിര്‍ത്തത്.

സിനിമാ സമരത്തിന് ശേഷം ഈ വര്‍ഷം ആകെ രണ്ട് സിനിമകള്‍ മാത്രമാണ് റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്തത് ദുല്‍ക്കറിന്റെ ജോമോന്റെ സുവിശേഷങ്ങളാണ് എന്നാല്‍ വിജയം നേടി തളിര്‍ത്തത് മുന്തിരിവള്ളികളാണ്. ഇതും കൂടി വിജയിച്ചാല്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ഹാട്രിക് വിജയമാണ് നേടുന്നത്.

0Shares