പുറത്തേക്ക് തന്നെ; കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ്‌ ചാണ്ടിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് റവന്യൂമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പുറത്തേക്ക് തന്നെ; കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ്‌ ചാണ്ടിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് റവന്യൂമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടി ധൃതിപിടിച്ചുണ്ടാവില്ല. ബുധനാഴ്ച മന്ത്രിസഭാ യോഗം ഉള്ള സാഹചര്യത്തില്‍കൂടിയാണ് മുഖ്യമന്ത്രിയുമായി റവന്യൂമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

റിപ്പോര്‍ട്ട് സംബന്ധിച്ച് തുടര്‍ നടപടി എടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. തോമസ് ചാണ്ടിയുടെ ഭൂമി വിവാദം ചര്‍ച്ച ചെയ്ത ഇടതുമുന്നണി യോഗം ഇതു സംബന്ധിച്ച ചര്‍ച്ചയും തീരുമാനവും മന്ത്രിസഭായോഗത്തില്‍ മതിയെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ നടപടിയുടെ ഉത്തരവാദിത്വം റവന്യൂവകുപ്പ് നിയന്ത്രിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് സി.പി.ഐ.

0Shares