പുറത്തിറങ്ങാനാവാതെ ജനപ്രിയൻ; ദിലീപിന്റെ റിമാൻഡ് നീട്ടി

  • Post category:news
  • Reading time:1 min read
You are currently viewing പുറത്തിറങ്ങാനാവാതെ ജനപ്രിയൻ; ദിലീപിന്റെ റിമാൻഡ് നീട്ടി


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി രണ്ടാഴ്ചകൂടി നീട്ടി. കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസ് വഴി അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് രാവിലെ പ്രസന്റ് ചെയ്തപ്പോഴാണ് റിമാൻഡ് കാലാവധി നീട്ടിയത്. ആഗസ്റ്റ് ഇരുപത്തിരണ്ട് വരെയാണ് നീട്ടിയ കാലാവധി.

അതേസമയം, മുതിർന്ന അഭിഭാഷകനായ രാംകുമാറിനെ മാറ്റി, രാമൻ പിള്ള അസോസിയേറ്റിനെ ദിലീപ് കേസ് ഏൽപ്പിച്ചിരുന്നു. ദിലീപ് ജാമ്യഅപേക്ഷയുമായി എന്നാണ് ഹൈക്കോടതിയെ സമീപിക്കുക എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒന്നരമണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് കേസ് ദിലീപ് പുതിയ അഡ്വക്കേറ്റിനെ ഏൽപ്പിച്ചത്.

0Shares