പുര കത്തുമ്പോള്‍ വാഴ വെട്ടി; പ്രളയ സമയത്ത് വിദേശത്തുപോയ മന്ത്രി രാജുവിന് എട്ടിൻ്റെ പണിവരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പുര കത്തുമ്പോള്‍ വാഴ വെട്ടി; പ്രളയ സമയത്ത് വിദേശത്തുപോയ മന്ത്രി രാജുവിന് എട്ടിൻ്റെ  പണിവരുന്നു

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിലിരിക്കെ ജര്‍മനിക്ക് പോയ മന്ത്രി കെ.രാജുവിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഴക്കെടുതിയില്‍ കേരളം വലയുന്ന ഈ സമയത്ത് തന്നെ രാജു വിദേശയാത്ര നടത്തിയത് തെറ്റായിപ്പോയി. അതുകൊണ്ടാണ് പാര്‍ട്ടി അദ്ദേഹത്തെ ഉടന്‍ തിരിച്ചു വിളിച്ചത്. നടപടി എടുക്കണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം പറഞ്ഞു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. എന്നാല്‍ ഇതിനിടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാജു ജര്‍മനിയിലേക്ക് പോവുകയായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജു ഇന്ന് തിരിച്ചെത്തും. അതേസമയം മന്ത്രിയുടെ യാത്ര എല്‍.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രിക്കെതിരേ കടുത്ത നടപടിക്ക് നേതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

0Shares