പുരുഷവേഷം ധരിച്ച് ശബരിമലദർശനം; പതിനഞ്ച് വയസുകാരിയെ പോലിസ് പിടികൂടി

  • Post category:news
  • Reading time:1 min read
You are currently viewing പുരുഷവേഷം ധരിച്ച് ശബരിമലദർശനം; പതിനഞ്ച് വയസുകാരിയെ പോലിസ് പിടികൂടി

പത്തനംതിട്ട: പുരുഷവേഷം ധരിച്ച് ശബരിമലദർശനത്തിനെത്തിയ പതിനഞ്ചുകാരിയെ പോലിസ് പിടികൂടി. ആന്ധ്രാപ്രദേശ് നല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞത്.


15 അംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് പെൺകുട്ടി ദർശനത്തിന് വന്നത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

0Shares