
ന്യൂഡല്‍ഹി: പതഞ്ജലി കമ്പനിയും ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റ് എന്ന സംഘടനയും കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യമുയര്‍ത്തുമ്പോള്‍ ഇതിനെ അനുകൂലിക്കുന്ന നടപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. കഞ്ചാവിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.

പരിശോധന ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പുരാണങ്ങളില്‍ പോലും കഞ്ചാവ് ചെടി പരാമര്‍ശിക്കപ്പെടുന്നുവെന്നായിരുന്നു ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്മെന്റ് എന്ന സംഘടനയുടെ വാദം. കഞ്ചാവിന് മറ്റ് ഗുണഗണങ്ങള്‍ക്കുപുറമെ മരുന്നിനായും ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.
പതഞ്ജലി കമ്പനിയാണ് കഞ്ചാവിനായി വാദിക്കുന്ന മറ്റൊരു പ്രമുഖര്‍. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കാമെന്നും വിഷാംശങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത് ഉപയോഗിച്ചാല്‍ പല ഉപയോഗങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
