പുരസ്കാര പ​ട്ടി​കയില്‍ നിന്ന് വിമര്‍ശകരെ നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; സാധ്യമല്ലെന്ന് കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാദമി

  • Post category:news
  • Reading time:1 min read
You are currently viewing പുരസ്കാര പ​ട്ടി​കയില്‍ നിന്ന് വിമര്‍ശകരെ നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍;  സാധ്യമല്ലെന്ന് കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാദമി

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും മതപരമായ അസഹിഷ്ണുതയെയും ആള്‍ക്കൂട്ട അക്രമങ്ങളും എതിര്‍ക്കുന്നവരുടെ പുരസ്കാര നിരസിക്കല്‍ ഭ​യ​ന്ന് കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാദമി അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​നുള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം പാ​ളി.

അക്കാദമി പ്രഖ്യാപിച്ച അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ തി​രു​കി​ക്ക​യ​റ്റാ​നും വി​മ​ർ​ശ​ക​രെ പു​റ​ത്താ​ക്കാ​നു​മാ​ണ് കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ശ്രമിച്ചത്. എന്നാല്‍ തങ്ങള്‍ തെ​ര​ഞ്ഞെ​ടു​ത്ത അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തു​ക​യോ വെ​ട്ടി​ച്ചു​രു​ക്കു​ക​യോ ചെ​യ്താ​ൽ അ​ക്കാ​ഡ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ൽ നി​ന്നു രാ​ജിവയ്ക്കു​മെ​ന്ന് അം​ഗ​ങ്ങ​ളി​ൽ ന​ല്ലൊ​രു വി​ഭാ​ഗം ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പി​ൻ​വാ​ങ്ങി​യ​ത്.

കഴിഞ്ഞ മാസം 16നാ​ണ് 2018ലേ​ക്കു​ള്ള കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇതിനും ഇ​രു​പ​ത് ദി​വ​സം മു​ൻ​പ് അ​ക്കാ​ഡ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു. രാജ്യമാകെയുള്ള 44 പേ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളാ​യി​രു​ന്നു അ​ക്കാ​ദമി പ്ര​ഖ്യാ​പി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മ​ത​ത്തി​ന്‍റെ​യും ദൈ​വ​ങ്ങ​ളു​ടെ​യും പേ​രി​ൽ ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള നാ​ട​ക ആ​ചാ​ര്യ​ൻ എ​സ്. ര​ഘു​ന​ന്ദ​ന പു​ര​സ്കാ​രം നി​ഷേ​ധി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഇ​ത്ത​രം അ​നീ​തി​ക​ൾ ന​ട​മാ​ടു​മ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പു​ര​സ്കാ​രം നി​ഷേ​ധി​ക്കു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഇതുപോലുള്ള നിരസിക്കലുകള്‍ മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം സം​ഗീ​ത നാ​ട​ക അ​ക്കാദമി​യോ​ട് പ​ട്ടി​ക പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് . 2015ല്‍ സംഭവിച്ചതുപോലെ തു​ട​ർ​ച്ച​യാ​യി അ​വാ​ർ​ഡ് നിരസിക്കല്‍ ഉ​ണ്ടാ​യാ​ൽ ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന് മോ​ശം പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​കും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ പു​ന​പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​ത്. എന്നാല്‍ ആ ശ്രമം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണ്.

0Shares