പുനലൂര്‍: രോഗികളായ ദമ്പതികള്‍ വീടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടു. കടബാധ്യതകളെ തുടര്‍ന്ന് ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പുനലൂര്‍ വെട്ടിത്തിട്ട ചാമ്പലംകോട് ഷാജന്‍ ഭവനില്‍ രാജുകോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മക്കളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം വീടിന്റെ മറ്റൊരു മുറിയില്‍ ദമ്പതികള്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം പിതാവ് രോഗിയായിരുന്നുവെന്ന് മക്കളായ സാജന്‍ കോശി, ഷീന എന്നിവര്‍ പറഞ്ഞു. പുനലൂര്‍ ഡി.വൈ.എസ്.പി എം.അനില്‍കുമാര്‍, പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ രാജീവ് എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുനലൂരില്‍ ദമ്പതികളുടെ മൃതദേഹം വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി