ന്യൂല്‍ഹി: നോട്ടു നിരോധനവും പുതിയ 2000 രൂപയുടെ ഒറ്റ നോട്ടിന്റെ വരവും കുറേ കാലം ഇന്ത്യയിലെ ചര്‍ച്ചാവിഷയമായിരുന്നു. പണത്തിന്റെ ലഭ്യതയില്ലായ്മയും ആത്മഹത്യയുമൊക്കെയായി നോട്ട് നിരോധനവും പുതിയ നോട്ടിന്റെ വിതരണവും രാജ്യത്ത് കോലാഹാലം സൃഷ്ടിച്ചിരുന്നു. അതിനിടയില്‍ പുതിയ 10 രൂപ നോട്ട് പുറത്തിറക്കാനൊരുങ്ങി ആര്‍.ബി.ഐ. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ട് പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. പഴയതില്‍ നിന്നും വ്യത്യാസമില്ലാത്ത നോട്ടില്‍ പ്രിന്റിങ് വര്‍ഷം 2017 എന്നും ഊര്‍ജിത് പട്ടേലിന്റെ ഒപ്പും കൂട്ടിച്ചേര്‍ക്കും.
