പുതുവത്സര ആഘോഷത്തിനായി ഡി.ജെ പാര്‍ട്ടിയിലേക്ക് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചു; നാലംഗ സംഘം പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പുതുവത്സര ആഘോഷത്തിനായി ഡി.ജെ പാര്‍ട്ടിയിലേക്ക് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചു; നാലംഗ സംഘം പിടിയില്‍

കൊച്ചി: പുതുവത്സര ആഘോഷത്തിനായി ഡി.ജെ പാര്‍ട്ടിയിലേക്ക് ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച നാലംഗ സംഘം പിടിയില്‍. കരുനാഗപ്പള്ളി സ്വദേശികളായ ഹാഷിം, ആരിഫ്, സുഹൈന്‍, റാന്നി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.

ബംഗളുരുവില്‍ ബി.ബി.എ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ സഹപാഠിയായിരുന്ന ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. കൊച്ചി തമ്മനത്തെ ലോഡ്ജില്‍ താമസിച്ച് പല കേന്ദ്രങ്ങളിലേക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വില്‍പ്പന നടത്തിയ സമയമായിരുന്നു പൊലീസിന്റെ പിടിയിലായത്.

0Shares