പുതുവത്സരദിനത്തില്‍ ട്രംപിന്റെ ട്വീറ്റ് ശത്രുക്കളെപ്പോലും ഞെട്ടിച്ചു!…

  • Post category:news
  • Reading time:1 min read
You are currently viewing പുതുവത്സരദിനത്തില്‍ ട്രംപിന്റെ ട്വീറ്റ് ശത്രുക്കളെപ്പോലും ഞെട്ടിച്ചു!…

വാഷിങ്ടണ്‍: തന്റെ ശത്രുക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “എന്റെ ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും പുതുവത്സാരാശംസകള്‍ നേരുന്നു” ട്രംപ് ട്വിറ്ററില്‍ കുറിച്ചു. റിപ്ലബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് 16 പേരെ തോല്‍പ്പിച്ചിരുന്നു.

പിന്നീട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ കടുത്ത പോരാട്ടത്തില്‍ മറികടന്നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷം ജനുവരി 20ന് അമേരിക്കയുടെ 45ാംമത് പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റെടുക്കും.

0Shares