പുതുമയുള്ള സവിശേഷതകള്‍ നിറഞ്ഞ ഒരു രൂപ നോട്ട് വിപണിയിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പുതുമയുള്ള സവിശേഷതകള്‍ നിറഞ്ഞ ഒരു രൂപ നോട്ട് വിപണിയിലേക്ക്

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഒരു രൂപയുടെ നോട്ട് വിപണിയിലേക്ക്. റിസര്‍വ്വ് ബാങ്കാണ് നോട്ട് പുറത്ത് ഇറക്കുന്നതെങ്കിലും കാലാകാലങ്ങളിലായി ഒരുരൂപയുടെ നോട്ട് ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്.

കുറച്ചു ദിവസങ്ങളായി പുതിയ ഒരു രൂപയുടെ നോട്ട് പുറത്തിറങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും എന്നായിരിക്കും പുറത്ത് വിടുക എന്ന വിവരം അധികൃതര്‍ അറിയിച്ചിട്ടില്ല.

നോട്ടിലെ സവിശേഷതകള്‍:

1. ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.
2. ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും.
3. പിങ്ക്, പച്ച കളറുകള്‍ക്ക് മുന്തൂക്കമുള്ള നോട്ടിന് 9.7ത 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.
4. ഒരു രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും.
5. ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും.
6. ധാന്യത്തിന്‍റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്‍പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക.
രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തിന്റെ സൂചകമായാണിത്.
7. 15 ഇന്ത്യന്‍ ഭാഷയില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
8. വലത്തെ താഴെയായിരിക്കും നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍ വര്‍ധനവുണ്ടാകും.

0Shares