
തിരുവനന്തപുരം: പുതിയ സിനിമകളുടെ തിരക്കിലായതിനാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരഷ് ഗോപി. കേരളത്തിൽ, തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ സിനിമകൾക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോൾ അതിന്റെ തിരക്കിലാണ്. അതുകൊണ്ട് മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ബി.ജെ.പി സംസ്ഥാനഘടകം കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ സുരേഷ് ഗോപിയുടെ പേരുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തോ, കൊല്ലത്തോ സുരേഷ് ഗോപിയെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയതോടെ തിരുവനന്തപുരത്ത് നിലവിലെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ട്. അദ്ദേഹത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്. പ്രഥമപരിഗണനയും അദ്ദേഹത്തിനാണ്.
