ആന്റിഗ്വ: പുതിയ ലോക റെക്കോര്‍ഡുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണി. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചാണ് ധോണി ലോക റെക്കോര്‍ഡ് നേടിയത്. ലോക ക്രിറ്റില്‍ ഈ മേഖലയില്‍ രണ്ടാം സ്ഥാനത്താണ് ധോണി. 79 പന്തുകളില്‍ 78 റണ്‍സായിരുന്നു മത്സരത്തില്‍ ധോണിയുടെ സംഭാവന. മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 93 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ധോണി.

ആന്റിഗ്വയില്‍ അടിച്ചത് ധോണിയുടെ തൊണ്ണൂറ്റിയേഴാമത്തെ അന്താരാഷ്ട്ര ഫിഫ്റ്റിയായിരുന്നു. സംഗക്കാരയുടെ പേരില്‍ 110 ഫിഫ്റ്റികളുണ്ട്. ഗില്‍ക്രിസ്റ്റിന്റെ പേരില്‍ 79ഉം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്‌കോറുകള്‍ ധോണിയുടെ പേരിലാണ്. അര്‍ധസെഞ്ചുറികളുടെ കാര്യത്തില്‍ മാത്രമല്ല, കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയിലും എം.എസ്. ധോണി കുമാര്‍ സംഗക്കാരയ്ക്ക് മാത്രം പിന്നിലാണ്. 360കളിയില്‍ 13341 റണ്‍സുകളാണ് സംഗയുടെ പേരിലുള്ളത്. ധോണിക്കാകട്ടെ 254 കളിയില്‍ 9442ഉം. ഇതിലും മൂന്നാം സ്ഥാനം ഗില്‍ക്രിസ്റ്റിന് തന്നെ, 282 കളിയില്‍ 9410 റണ്‍സ്. കൂടുതല്‍ സിക്‌സുകള്‍ അടിച്ച ഇന്ത്യക്കാരുടെ പട്ടികയിലും ധോണി ഒന്നാം സ്ഥാനത്താണ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി.