
കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി.കെ ഹംസ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് ടി. കെ ഹംസയുടെ പേര് നിര്‍ദേശിച്ചത്.
പി. ടി. എ റഹീം എം.എല്‍.എ പേര് നിര്‍ദേശിക്കുകയും കെ. എം. എ റഹീം പിന്താങ്ങുകയും ചെയ്തു.
വഖഫ് ബോര്‍ഡ് അംഗങ്ങളായ പി. ഉബൈദുല്ല എം.എല്‍.എ, എം. സി മായിന്‍ ഹാജി, അഡ്വ. പി. വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, റസിയ ഇബ്രാഹീം, വി. എം രഹ്ന എന്നിവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

യു.ഡി.എഫ് അംഗമായ പി. വി അബ്ദുല്‍ വഹാബ് എം.പി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്‍റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
