പുതിയ അടവുമായി ശശികല: സത്യപ്രതിജ്ഞ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിനൊരുങ്ങുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ അടവുമായി ശശികല: സത്യപ്രതിജ്ഞ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരത്തിനൊരുങ്ങുന്നു.

ചെന്നൈ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല നിരാഹാരമിരിക്കുന്നു. രാജ്ഭവനു മുന്നിലോ ജയലളിതയുടെ സ്മാരകത്തിനു മുന്നിലോ ആയിരിക്കും ശശികല നിരാഹാരമിരിക്കുന്നത്. ശശികലയ്‌ക്കൊപ്പം ശശികല ക്യാമ്പിലെ എം.എല്‍.എമാരും നിരാഹാരമിരിക്കും.

ശശികല എം.എല്‍.എമാര്‍ക്കൊപ്പം രാജ്ഭവനില്‍ പ്രതിഷേധത്തനെത്തുമെന്ന സൂചനയുള്ളതിനാല്‍ രാജ്ഭവനു മുന്നില്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഗവര്‍ണറെ കാണാന്‍ ശശികല അനുമതി തോടിയെങ്കിലും ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയെ പിളര്‍ത്താന്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും, അതിനാലാണ് ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നതെന്നും ശശികല ആരോപിച്ചു.

0Shares