തിരുവനന്തപുരം: പുതുക്കിയ ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി. പുതിയ നിരക്കനുസരിച്ച് ടാക്സിയുടെ മിനിമം നിരക്ക് 175 രൂപയായി. നേരത്തെ മിനിമം നിരക്ക് 150 രൂപയായിരുന്നു. ഓട്ടോയുടെ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 25 രൂപയായി ഉയര്‍ത്തി.
ടാക്സിയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മിനിമം ദൂരം അഞ്ച് കിലോമീറ്ററും ഓട്ടോയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ദൂരം ഒന്നര കിലോമീറ്ററുമാണ്. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭായോഗത്തിലാണ് നിരക്ക് വര്‍ധന അംഗീകരിച്ചത്. 2014 ഒക്ടോബറിലാണ് ഇതിന് മുന്‍പ് നിരക്ക് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധന നിര്‍ദേശിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് ശുപാര്‍ശ ചെയ്തത് ടാക്സിയുടെ മിനിമം നിരക്ക് 200 രൂപയായും ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയും ആക്കണമെന്നാണ്. എന്നാല്‍ മന്ത്രിസഭ അത് അംഗീകരിച്ചിരുന്നില്ല. അടിക്കടി ഇന്ധനവില ഉയരുന്ന സാഹചര്യത്തിലാണ് ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചത്.
പുതിക്കിയ ഓട്ടോ, ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു; ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപ